കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച രാവിലെ ഏഴിന് ഫറോക്ക് അഴിഞ്ഞിലം കരുമകൻകാവിനു സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫാറുഖ് കോളജിൽ നിന്നു കാരാടേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്താണ് ബസ് വീട്ടിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തെ തുടർന്ന് അഴിഞ്ഞിലത്ത് ചെറിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



