ഫെബ്രുവരി മാസത്തിലെ ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു. ഭേദമാക്കാനാവാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കാൻ പാപ്പ, ലോകമെമ്പാടുമുള്ള കത്തോലിക്കരെ ക്ഷണിക്കുന്നു. അങ്ങനെ അവർക്ക് ശക്തിയും പ്രതീക്ഷയും ഒരിക്കലും നഷ്ടപ്പെടാതെ ആവശ്യമായ വൈദ്യസഹായവും പിന്തുണയും ലഭിക്കണമെന്ന് പ്രാർഥിക്കാം.

എല്ലാ മാസവും മാർപാപ്പ പ്രത്യേക നിയോഗങ്ങൾക്കായി പ്രാർഥിക്കാൻ ആവശ്യപ്പെടാറുണ്ട്. കൂടുതൽ മാനുഷിക പിന്തുണ നൽകുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും നമ്മുടെ പരിസ്ഥിതിയെ പരിവർത്തനം ചെയ്യുന്ന വ്യക്തിപരവും സമൂഹപരവുമായ ഒരു മനോഭാവം വളർത്തിയെടുക്കുന്നതിനും പ്രാർഥനയിലൂടെയും സേവനത്തിലൂടെയും ഓരോ മാസവും നമ്മെത്തന്നെ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഒരു പാത തുറക്കുന്നതിനും ഈ പ്രത്യേക പ്രാർഥനാ നിയോഗങ്ങൾ സഹായിക്കുന്നു.