ഉരുളക്കിഴങ്ങ് കൊണ്ട് നല്ല ടേസ്റ്റി കട്‌ലറ്റ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് – രണ്ട് കപ്പ്
റവ – ഒരു കപ്പ്
പച്ചമുളക് – രണ്ടെണ്ണം
മുളകുപൊടി – 1 സ്പൂൺ
കുരുമുളകുപൊടി – 1 സ്പൂൺ
ഗരം മസാല – 1 സ്പൂൺ
ഉപ്പ് – 1 സ്പൂൺ
മഞ്ഞൾപൊടി – 1 സ്പൂൺ
മല്ലിയില – 1 സ്പൂൺ
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നല്ലതു പോലെ വേവിച്ച് തൊലികളഞ്ഞ് അതിനെ ഒന്നു ഉടച്ചു മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിലേയ്ക്ക് വെള്ളം വച്ചത് ചൂടാകുമ്പോൾ അതിലേയ്ക്ക് റവ ചേർത്തു കൊടുക്കാം. എന്നിട്ട് നല്ലപോലെ അതൊന്ന് വെന്ത് നല്ല കട്ടിയായി വരുമ്പോൾ അത് മാറ്റി വയ്ക്കുക. ഇനി ഉരുളക്കിഴങ്ങും കൂടി ചേർത്ത് അതിലേക്ക് പച്ചമുളകും ഗരം മസാലയും കുരുമുളകുപൊടിയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക. അതിനുശേഷം ഇതിനെ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.