ലോകസമാധാനത്തിനായി പ്രാർഥിക്കണമെന്നും അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്നും ലെയോ പതിനാലാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിലെ വില്ല ബാർബെറിനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പാ.

​പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തെക്കുറിച്ച് സൂചിപ്പിക്കവെയാണ് പാപ്പാ തന്റെ സമാധാന സന്ദേശം പങ്കുവെച്ചത്. പേർഷ്യൻ ഗൾഫ് മേഖലയിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ ‘എബ്രഹാം ലിങ്കന്റെ’ സാന്നിധ്യം സൃഷ്ടിക്കുന്ന ആശങ്കകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പ്രശ്നങ്ങൾ പരിഹരിക്കാൻ അക്രമമല്ല മറിച്ച് ചർച്ചകളാണ് വേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനത്തിനായി ഏവരും ഒത്തൊരുമിച്ച് പ്രാർഥിക്കണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു.