തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. പലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്. ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണ്.
കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ട്. എന്നാൽ ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് വ്യക്തമാക്കി.
തോമസ് ഐസക്കിന് മറുപടിയുമായി രമേഷ് പിഷാരടി രംഗത്തെത്തിയിരുന്നു. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും പിഷാരടി പറഞ്ഞു.



