കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ല​ടി സ്റ്റേ​ഷ​നി​ലെ സി​പി​ഒ സു​ബീ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സു​ബീ​റി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ സു​ബീ​റി​ന്‍റെ ബ​ന്ധു​വി​ന്‍റെ മു​റി​യി​ല്‍ നി​ന്ന് 66 ഗ്രാം ​ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ബീ​റി​ന്‍റെ പ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

കു​ന്ന​ത്തു​നാ​ട് എ​ക്‌​സൈ​സും എ​ന്‍​സി​ബി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്ത​ത്. പെ​രു​മ്പാ​വൂ​രി​ലെ ഭാ​യ് കോ​ള​നി​യി​ലു​ള​ള സു​ബീ​റി​ന്‍റെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നാ​ണ് ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തോ​ടെ​യാ​ണ് സു​ബീ​ര്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ​ത്.