ബം​ഗ​ളൂ​രു: മെ​ഡി​ക്ക​ൽ ആ​വ​ശ്യ​മി​ല്ലാ​തെ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ ഒ​ഴി​വാ​ക്കി സൈ​റ​ൺ മു​ഴ​ക്കി വേ​ഗ​ത്തി​ൽ പാ​ഞ്ഞ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ. ബം​ഗ​ളൂ​രു ബ​ന​ശ​ങ്ക​രി​യി​ൽ താ​മ​സി​ക്കു​ന്ന ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മോ​ഹ​ൻ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. സം​ശ​യം​തോ​ന്നി​യ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വീ​ട്ടി​ൽ വേ​ഗ​ത്തി​ലെ​ത്താ​ൻ വേ​ണ്ടി​യാ​ണ് സൈ​റ​ൺ മു​ഴ​ക്കി പോ​യ​തെ​ന്ന് ഡ്രൈ​വ​ർ സ​മ്മ​തി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ ആം​ബു​ല​ൻ​സ് സം​ശ​യം​തോ​ന്നി പോ​ലീ​സ് ത​ട​ഞ്ഞു​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ ആ​വ​ശ്യ​മ​ല്ലാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പാ​ഞ്ഞെ​ത്തി​യ ആം​ബു​ല​ൻ​സ് ക​ണ്ട് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ക​ട​ത്തു​പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി. എ​ന്നാ​ൽ ആം​ബു​ല​ൻ​സി​ൽ രോ​ഗി​യി​ല്ലെ​ന്ന് ക​ണ്ട് സം​ശ​യം തോ​ന്നി​യ ട്രാ​ഫി​ക് പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി കാ​ര്യം തി​ര​ക്കി. അ​ടി​യ​ന്ത​ര ചി​കി​ത്സ​വേ​ണ്ട രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ പോ​കു​ക​യാ​ണെ​ന്ന് മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​യാ​ൾ പ​റ​ഞ്ഞ സ്ഥ​ല​ത്തു​നി​ന്ന് രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ ഒ​രു​മ​ണി​ക്കൂ​ർ വേ​ണ്ടി വ​രു​മാ​യി​രു​ന്നു. സ​മ​യം വൈ​കു​ന്ന​തി​നാ​ൽ രോ​ഗി​യു​ടെ അ​ടു​ത്തു​ള്ള വേ​റെ ആം​ബു​ല​ൻ​സ് ക്ര​മീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ച പോ​ലീ​സ് രോ​ഗി​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തി​ര​ക്കി. ഇ​തോ​ടെ ഇ​യാ​ൾ സ​ത്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ച്ച​തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും വേ​ഗ​ത്തി​ലെ​ത്താ​ൻ വേ​ണ്ടി​യാ​ണ് സൈ​റ​ൺ മു​ഴ​ക്കി പാ​ഞ്ഞ​തെ​ന്നും സ​മ്മ​തി​ച്ചു. ഇ​തി​ന് മു​മ്പും മോ​ഹ​ൻ​കു​മാ​ർ ഇ​ത്ത​ര​ത്തി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആം​ബു​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്ത​തി​ന് ശേ​ഷം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.