ല​ക്നോ: സ്വ​ന്തം മ​ര​ണം ചി​ത്രീ​ക​രി​ക്കാ​ൻ യാ​ച​ക​നെ കൊന്നു ക​ത്തി​ച്ച കേ​സി​ൽ സേ​ന​യി​ൽനി​ന്നു പി​രി​ച്ചു​വി​ട്ട പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​ർ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ ഹാ​ത്രാ​സ് റോ​ഡ് ഹാ​ൾ​ട്ടി​ന​ടു​ത്താ​ണ് സം​ഭ​വം.

മാ​ർ​ച്ച് 12ന് ​അ​ജ്ഞാ​ത വൃ​ദ്ധ​ന്‍റെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ഇ​വി​ടെനി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു. പോ​ലീ​സി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന രാം​വീ​ർ സിം​ഗ്(55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തുനി​ന്നു ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഹ​ത്രാ​സ് സി​റ്റി​യി​ലെ ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സ് (ജി​ആ​ർ​പി) സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ, പോ​ലീ​സ് സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്തു​ക​യും മെ​യി​ൻ​പു​രി ജി​ല്ല​യി​ലെ കി​ഷ്‌​നി പ്ര​ദേ​ശ​ത്തുനി​ന്നു രാം​വീ​ർ സിം​ഗി​നെ ഏ​പ്രി​ൽ 14ന് ​അ​റ​സ്റ്റ് ചെയ്യുകയുമായിരുന്നു.

താ​ൻ മ​രി​ച്ചു​വെ​ന്ന വ്യാ​ജ വാ​ർ​ത്ത പ​ര​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ജി​ആ​ർ​പി ഹ​ത്രാ​സ് സി​റ്റി സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് സു​യാ​ഷ് സിം​ഗ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

“ഇ​യാ​ൾ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ്, ഫി​റോ​സാ​ബാ​ദ്, അ​ലി​ഗ​ഡ്, മൊ​റാ​ദാ​ബാ​ദ്, ഹ​ർ​ദോ​യ്, മെ​യി​ൻ​പു​രി, ബ​ദൗ​ൺ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, വ​ഞ്ച​ന തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്’. ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി​ക്കു പൊ​ള്ള​ലേ​റ്റ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.