തൃശൂർ: തൃശൂർ മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ സ്റ്റേഷനിലെ എസ്ഐ വരുണിന്റെ കൈയ്ക്ക് കുത്തേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വരുണിന്റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റതെന്നാണ് വിവരം. പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർ മൂർക്കിനിക്കര കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞവർഷം നെല്ലങ്കരയിൽ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവരുണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം.



