പിഎം ശ്രീ കേരളം അംഗീകരിച്ചതിലുള്ള ഇടതു മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്ക് പിന്നാലെ ഇടത് വിദ്യാർത്ഥി- യുവജന സംഘടനകൾ പ്രതിഷേധം കനപ്പിക്കുന്നു. സർക്കാരിന്റെ നടപടിക്കെതിരെ തെരുവിൽ പരസ്യ പ്രതിഷേധത്തിനു എഐവൈഎഫ്, എഐഎസ്എഫ് തീരുമാനം. ഇന്ന് തലസ്ഥാനത്ത് സിപിഐ യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി അണിനിരക്കും.
തിങ്കളാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും പദ്ധതിയിൽ നിന്നു പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കണ്ണൂരിലാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചത്.



