പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യയെ ബാധിക്കാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാർക്കും ലഫ്റ്റനൻ്റ് ഗവർണർമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം.

വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് വിതരണ ശൃംഖലകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സാധനങ്ങൾ പൂഴ്ത്തിവെക്കുന്നത് തടയുന്നതിനും പ്രധാനമന്ത്രി ഊന്നൽ നൽകിയത്. കോവിഡ് കാലത്തെ പ്രതിസന്ധികളെ മറികടന്ന ‘ടീം ഇന്ത്യ’ മാതൃകയിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഓരോ ദിവസവും 
മാറിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 3 മുതൽ ഒരു അന്തർ മന്ത്രാലയ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.