തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠര​ര് രാ​ജീ​വ​രെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ​യും ബു​ദ്ധി​മു​ട്ടു​ക​ളെ​യും തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് ത​ന്ത്രി ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ജാ​മ്യ​വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തേത്തുട​ര്‍​ന്നാ​ണ് ത​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ തേ​ടി​യ​ത്.