കൊച്ചി: മുനമ്പത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പശ്ശേരി അജിയുടെ മകൻ ആന്റോൺ (21) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. പള്ളിയിൽ പോയതിന് ശേഷം ആൻോൺ വീട്ടിലേക്ക് വന്നു. കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ആദ്യം ഒരു പഫ്സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോൺ അസ്വസ്ഥത പ്രകടിപ്പിച്ചത്. എന്താണെന്ന് വീട്ടുകാർക്ക് ആദ്യം മനസിലായില്ല.
തുടർന്ന് കുഴഞ്ഞ്വീണ ആന്റോണിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോജിസ്റ്റിക്സ് വിദ്യാർഥിയായിരുന്നു ആന്റോൺ.
ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.



