ക​ണ്ണൂ​ർ: ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച് ര​ണ്ടാ​യി​രം രൂ​പ​യാ​ക്കി​യ​ത് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​മ​ല്ലെ​ന്നും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ കാ​ബി​ന​റ്റ് തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത മെ​ച്ച​പ്പെ​ടു​ന്പോ​ൾ പെ​ൻ​ഷ​ൻ കൂ​ട്ട​ണ​മെ​ന്ന് ആ​ദ്യ കാ​ബി​ന​റ്റി​ൽ​ത്ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ സാ​ന്പ​ത്തി​ക ഭ​ദ്ര​ത മെ​ച്ച​പ്പെ​ട്ട​പ്പോ​ൾ ന​ട​പ്പാ​ക്കി​യെ​ന്നേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി അ​തി​ലൂ​ടെ അ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ ത​ല​യി​ൽ സാ​ന്പ​ത്തി​ക ബാ​ധ്യ​ത കെ​ട്ടി​വ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണു സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ, അ​ക്കാ​ര്യം ഓ​ർ​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ടു​ത്ത ത​വ​ണ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.