ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ത്തി​ന് അ​റു​തി വ​രു​ത്താ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പു​തി​യ മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കു​ക്കി-​സോ വി​ഭാ​ഗ​ത്തി​ലെ നേ​താ​ക്ക​ൾ ച​ർ​ച്ച​ക​ൾ​ക്കാ​യി ത​യ്യാ​റാ​യ​താ​ണ് റി​പ്പോ​ർ​ട്ട്.

മ​ണി​പ്പൂ​രി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി കു​ക്കി-​സോ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​രെ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​തോ​ടെ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് ക​ള​മൊ​രു​ങ്ങി​യ​ത്. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​ണ​ത്തോ​ട് അ​നു​കൂ​ല​മാ​യാ​ണ് കു​ക്കി-​സോ നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്.

മു​ൻ​പ് ച​ർ​ച്ച​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്ന ഇ​വ​ർ, പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി ഉ​ന്ന​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. മ​ണി​പ്പൂ​രി​ലെ ഈ ​പു​തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഒ‌​ടു​വി​ൽ 2026 ഫെ​ബ്രു​വ​രി 4-നാ​ണ് മ​ണി​പ്പൂ​രി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി യു​മ്നം ഖേം​ച​ന്ദ് സിം​ഗ് ചു​മ​ത​ല​യേ​റ്റ​ത്. മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്ന് എ​ൻ. ബി​രേ​ൻ സിം​ഗ് രാ​ജി​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.