നാഗർകോവിൽ : പതിനേഴുവയസുകാരനെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ പാസ്റ്ററെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു. തക്കലയിലെ ഒരു സഭയുമായി ബന്ധപ്പെട്ട പാസ്റ്ററായ മൂലച്ചൽ സ്വദേശി ജെ വർഗീസ് (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.