ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്നും പ്രതിസന്ധിയിലായ യാത്രക്കാർ നഷ്ടപരിഹാരത്തിനായി കേസ് നൽകി. ഗൾഫ് മലയാളി ഫെഡറേഷൻ ലീഗൽ അതോറിറ്റി ഇടപെടൽ.

മനാമ. മുന്നറിയിപ്പില്ലാതെ വിവിധ എയർപോർട്ടുകളിൽ ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് പതിനായിരക്കണക്കിന് യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും രോഗികളായ വരും. മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് എടുത്ത വരും ഈ കൂട്ടത്തിൽ ഉണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് മറ്റു വിമാനങ്ങളിൽ വന്ന് കണക്ഷൻ വിമാനം ഇൻഡിഗോ ആയവരും ഇതിലുണ്ട്. കൃത്യമായി മറുപടി കൊടുക്കാതെ ഇൻഡിഗോ വിമാന കമ്പനി സ്റ്റാഫുകളും യാത്രക്കാരോട് മനുഷ്യത്വമില്ലാത്ത ഇടപെടൽ ആയിരുന്നു.

വിവിധ ജിസിസി രാജ്യങ്ങളിൽ എയർപോർട്ടുകളിൽ പോലും യാത്രയ്ക്കായി ഇൻഡിഗോ യാത്രക്കാർ വിമാനം ക്യാൻസൽ ചെയ്തതിനെത്തുടർന്ന് എയർപോർട്ടുകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.

മറ്റു വിമാന യാത്രക്കാർക്കും വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ജിസിസി രാജ്യങ്ങളിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ യാത്രയ്ക്കായി എത്തി കുടുങ്ങിയവർ പ്രതിസന്ധിയിൽ തുടർന്നു വലിയ നഷ്ടമാണ് ഉണ്ടായത്. അവർക്കുണ്ടായ ഭീമമായ നഷ്ടത്തെ അവർക്കുണ്ടായ ബുദ്ധിമുട്ടുകളെയും അത് രാജ്യങ്ങളിലെ വിമാന വ്യോമയാന അതോറിറ്റിക്കും പരാതി നൽകുവാനായി ഇവർക്കുണ്ട് നഷ്ടത്തിന് നഷ്ടപരിഹാരം നൽകുവാനും ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി രാജ്യംകളിലെ അതാത് രാജ്യങ്ങളിലെ വ്യോമയാന അതോറിറ്റിക്കും പരാതി നൽകി. വിവിധ ജിസിസി രാജ്യങ്ങളിൽ വിമാനം റദ്ദ് ചെയ്യുന്നതിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനും അവർക്കുണ്ടായ നഷ്ടങ്ങൾക്കെല്ലാം അത് രാജ്യങ്ങളുടെ നിയമമനുസരിച്ച് നഷ്ടപരിഹാരം വാങ്ങി കൊടുക്കുമെന്നും ഗൾഫ് മലയാളി ഫെഡറേഷൻ ലീഗൽ അതോറിറ്റി വിങ്ങ് അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്കും അവർക്കുണ്ടായ നഷ്ടങ്ങൾ കൃത്യമായി എഴുതി പരാതി നൽകുവാൻ തയ്യാറെടുക്കുകയാണ് ഗൾഫ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ബഷീർ അമ്പിലായി അറിയിച്ചു.