കാ​​​സ​​​ർ​​​ഗോ​​​ഡ്: ബേ​​​ക്ക​​​ൽ ബീ​​​ച്ചി​​​ൽ വേ​​​ട​​​ന്‍റെ സം​​​ഗീ​​​ത​​​നി​​​ശ​​​യ്ക്കി​​​ടെ ട്രെ​​​യി​​​ൻ​​​ത​​​ട്ടി മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ.

പൊ​​​യി​​​നാ​​​ച്ചി​​​യി​​​ലെ റി​​​യ ട്രാ​​​വ​​​ൽ​​​സ് ഉ​​​ട​​​മ വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ നാ​​​യ​​​ർ (55), ഭാ​​​ര്യ സ്മി​​​ത (45) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പൊ​​​യി​​​നാ​​​ച്ചി പ​​​റ​​​മ്പ​​​യി​​​ലെ വീ​​​ട്ടി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​വ​​​രു​​​ടെ ഏ​​​ക മ​​​ക​​​ൻ മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ശി​​​വ​​​ന​​​ന്ദ് (19) ഡി​​​സം​​​ബ​​​ർ 29ന് ​​​രാ​​​ത്രി​​​യാ​​​ണ് ബേ​​​ക്ക​​​ൽ​​​ഫോ​​​ർ​​​ട്ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ട്രെ​​​യി​​​ൻ ​​​ത​​​ട്ടി മ​​​രി​​​ച്ച​​​ത്. വേ​​​ട​​​ന്‍റെ സം​​​ഗീ​​​ത​​​നി​​​ശ ന​​​ട​​​ക്കു​​​ന്ന ബേ​​​ക്ക​​​ൽ ബീ​​​ച്ച് പാ​​​ർ​​​ക്കി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​യി റെ​​​യി​​​ൽ​​​പാ​​​ത മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഏ​​​കമ​​​ക​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​രു​​​വ​​​രും മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ അ​​​നു​​​ഭ​​​വി​​​ച്ച നി​​​സ​​​ഹാ​​​യാ​​​വ​​​സ്ഥ അ​​​ടു​​​ത്തി​​​ടെ ഒ​​​രു അ​​​ഭി​​​മു​​​ഖ പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ വേ​​​ട​​​ൻ പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു. ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും കൗ​​​ൺ​​​സ​​​ലിം​​​ഗ് വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​വ​​​രെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശി​​​വ​​​ന​​​ന്ദി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം സ്മി​​​ത​​​യു​​​ടെ അ​​​മ്മ ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച ഇ​​​വ​​​ർ സ്വ​​​ന്തം വീ​​​ട്ടി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​റെ വൈ​​​കി​​​യി​​​ട്ടും വീ​​​ടി​​​ന്‍റെ മു​​​ൻ​​​വാ​​​തി​​​ൽ തു​​​റ​​​ന്നുകാ​​​ണാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ വ​​​ന്നു നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മേ​​​ൽ​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഇ​​​രു​​​വ​​​രു​​​ടെ​​​യും ആ​​​ത്മ​​​ഹ​​​ത്യാക്കു​​​റി​​​പ്പും വീ​​​ടി​​​നു​​​ള്ളി​​​ൽ​​നി​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.