തങ്ങളുടെ പെർമനൻ്റ് അക്കൗണ്ട് നമ്പറും (PAN) ആധാറും ഇതുവരെ ബന്ധിപ്പിക്കാത്ത നികുതിദായകർക്ക് മുന്നിൽ ഇനി കുറഞ്ഞ സമയം മാത്രമാണുള്ളത്. പാൻ-ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. ഈ കാലാവധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ നികുതി സംബന്ധമായ കാര്യങ്ങളിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും വലിയ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

2024 ഒക്ടോബർ 1-ന് മുമ്പ് ആധാർ നമ്പർ ഉപയോഗിച്ച് പാൻ അനുവദിക്കപ്പെട്ട വ്യക്തികൾ ഈ വർഷം അവസാനത്തോടെ ബന്ധിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കണമെന്ന് 2025 ഏപ്രിൽ 3-ലെ വിജ്ഞാപനത്തിലൂടെ വകുപ്പ് വ്യക്തമാക്കിയിരുന്നു.