പാകിസ്ഥാന് ഭീകര സംഘടനകളുമായുള്ള ആഴത്തിലുള്ള ബന്ധം ഒരിക്കൽ കൂടി വ്യക്തമാക്കുന്ന സംഭവമാണിത്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഒരു ലഷ്കർ-ഇ-ത്വയ്ബ (എൽഇടി) ഭീകരന്റെ ശവകുടീരത്തിൽ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും മുതിർന്ന സിവിൽ ഉദ്യോഗസ്ഥരും പരസ്യമായി ആദരം അർപ്പിച്ചു.

ഓഗസ്റ്റ് 14-ന് പാകിസ്ഥാൻ്റെ സ്വാതന്ത്ര്യദിനത്തിൽ, ലാഹോർ ഡിവിഷൻ മേജർ ജനറൽ റാവോ ഇമ്രാൻ സർതാജ്, ഫെഡറൽ മന്ത്രി മാലിക് റാഷിദ് അഹമ്മദ് ഖാൻ, കാസൂർ ജില്ലാ പോലീസ് ഓഫീസർ മുഹമ്മദ് ഈസ ഖാൻ, ഡെപ്യൂട്ടി കമ്മീഷണർ ഇമ്രാൻ അലി എന്നിവർ ലാഹോറിലെ മുരിദ്കെയിലുള്ള മുദാസിർ അഹമ്മദിന്റെ ശവകുടീരം സന്ദർശിച്ചു.