പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ പാകിസ്ഥാൻ സന്നദ്ധത അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശരിവെച്ചു. വാഷിംഗ്ടണുമായി ചർച്ചകൾക്കില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കുമ്പോഴും പിന്നിൽ ശക്തമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനയാണ് പാകിസ്ഥാന്റെ ഈ നീക്കം നൽകുന്നത്.
യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ പാകിസ്ഥാൻ; സ്വാഗതം ചെയ്ത് ഡൊണാൾഡ് ട്രംപ്



