2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ആണ് ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്തത്.
ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ആണവ യുദ്ധത്തിൽ എത്താതെ തടഞ്ഞത് ട്രംപാണെന്ന് അവകാശപ്പെട്ടാണ് ഈ ശുപാർശയെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. ബുധനാഴ്ച അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരണമൊരുക്കിയിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് കാരണമായ നിർണായക ഇടപെടലിനെക്കുറിച്ചും, ഒരു പൂർണ്ണ തോതിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ളത് തടയുന്നതിനെക്കുറിച്ചും ട്രംപിനെ പ്രശംസിച്ചുകൊണ്ട് സർക്കാരിന്റെ വെരിഫൈഡ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ഔപചാരിക പ്രസ്താവനയിൽ ഇസ്ലാമാബാദ് പറഞ്ഞു.