ആണവായുധങ്ങള്‍ സജീവമായി പരീക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനും ചൈനയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സൈന്യത്തിന് ആണവായുധങ്ങൾ പരീക്ഷിക്കാനുള്ള തന്റെ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപിന്റെ പരാമർശം. സിബിഎസിന്റെ 60 മിനിറ്റിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. പാകിസ്താന് പോലുള്ള രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നതിനാല്‍ യുഎസിനും പരീക്ഷണം നടത്തുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും എന്നാൽ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്ഥാനും ഇതിനകം രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളൊന്നും പരീക്ഷണം നടത്തുന്നത് എവിടെയാണെന്നറിയില്ലെന്നും ട്രംപ് പറഞ്ഞു.



