സമാധാന ചർച്ചകൾ പരാജയപ്പെട്ട് ദിവസങ്ങൾക്കുശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വെള്ളിയാഴ്ച രാത്രി വൈകി അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തി. ഇരുവശത്തുനിന്നുമുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഉടനടി ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഫ്ഗാൻ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്, പാകിസ്ഥാനാണ് കാണ്ടഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് (Spin Boldak) പ്രദേശത്ത് ആക്രമണം ആരംഭിച്ചതെന്ന് ആരോപിച്ചു. ഇതിന് മറുപടിയായി പാകിസ്ഥാൻ സർക്കാർ, ചമൻ അതിർത്തിയിൽ പ്രകോപനമില്ലാത്ത വെടിവെപ്പ് നടത്തിയത് അഫ്ഗാൻ സേനയാണെന്ന് പ്രസ്താവിച്ചു.