പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഈ മാസം വീണ്ടും അമേരിക്കയിലേക്ക് പോകും. രണ്ട് മാസത്തിനിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ യുഎസ് സന്ദർശനമാണിത്. ഇത് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണ്.
ഭീകരവിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാനെ “അതിശയകരമായ പങ്കാളി” എന്ന് മുമ്പ് വിശേഷിപ്പിച്ചിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് കമാൻഡർ (CENTCOM) ജനറൽ മൈക്കൽ കുരില്ലയുടെ വിടവാങ്ങൽ ചടങ്ങിൽ മുനീർ പങ്കെടുക്കും.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നടപടികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ഫോർ സ്റ്റാർ ആർമി ജനറലായ കുറില്ല ഈ മാസം അവസാനം വിരമിക്കാൻ പോകുന്നു.