ശബരിമല സ്വർണക്കൊള്ള കേസിൽ  സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ ജയിൽ മോചിതനായി.ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പത്മകുമാറിന് ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.  കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാർ. 

 അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് പോയത്. കട്ടളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ നവംബർ 20 നാണ് പത്മകുമാർ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ 2 നാണ് ദ്വാരപാലക കേസിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വാഭാവിക ജാമ്യത്തിന്റെ ആനുകൂല്യം അതിലും പത്മകുമാറിന് കിട്ടി. ദേവസ്വം മിനിറ്റ്‌സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണകൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നായിരുന്നു എസ്‌ഐടി കണ്ടെത്തൽ.