തൊടുപുഴ: കേരളകോൺഗ്രസ് മുതിർന്ന നേതാവും തൊടുപുഴ എംഎൽഎയുമായ പി.ജെ ജോസഫിന് ഇന്ന് എൺപത്തിനാലാം പിറന്നാൾ. നിലമ്പൂർ യുഡിഎഫ് പിടിച്ചടക്കിയ സന്തോഷം ഇക്കുറി പിറന്നാളിന് മധുരം കൂട്ടുന്നെന്ന് പി. ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും തത്ക്കാലം അത് ചർച്ചയാക്കേണ്ടെന്നുമാണ് പി.ജെ ജോസഫിന്‍റെ  നിലപാട്.

നിലമ്പൂരിൽ കണ്ടത് ഒത്തൊരുമയുടെ വിജയമാണെന്ന് പിജെ ജോസഫ് പറഞ്ഞു.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസം കൂട്ടുന്ന ജനവിധിയാണിത്.ഇനി ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനമാണ്.കൂട്ടായ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോൺഗ്രസ് പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്.ലയനക്കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി