പാ​​​ലാ: നാ​​​ര്‍കോ​​​ട്ടി​​​ക്ക് ജി​​​ഹാ​​​ദ് വി​​​വാ​​​ദ​​​ത്തി​​​ല്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ പാ​​​ലാ അ​​​ര​​​മ​​​ന ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ വ​​​ന്ന​​​പ്പോ​​​ള്‍ താ​​​ന്‍ ഒ​​​റ്റ​​​യ്ക്ക് നി​​​ന്ന് ത​​​ട​​​ഞ്ഞു​​​വെ​​​ന്ന പി.​​​സി. ജോ​​​ര്‍ജി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം പ​​​ച്ചക്കള്ളവും സ​​​മീ​​​പ​​​കാ​​​ല​​​ത്തെ ഏ​​​റ്റ​​​വും വലിയ ത​​​മാ​​​ശ​​​യു​​​മാ​​​ണെ​​​ന്ന് എകെസി ​സി പാ​​​ലാ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ഡോ.​​​ ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ല്‍ പ​​​റ​​​ഞ്ഞു.

പാ​​​ലാ ബി​​​ഷ​​​പ്പിനെ​​​തിരേ എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ഷേ​​​ധ മാ​​​ര്‍ച്ച് പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് പ്ര​​​സി​​​ന് മുമ്പില്‍ വ​​​ച്ചു​​​ത​​​ന്നെ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്ത് പി.​​​സി. ജോ​​​ര്‍ജി​​​ന്‍റെ പൊ​​​ടി​​​പോ​​​ലും അ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ത​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് എ​​​കെസി ​​സി നേ​​​താ​​​ക്ക​​​ന്മാ​​​രും എ​​​സ്എംവൈഎം ​​​രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​റും പ്ര​​​വ​​​ര്‍ത്ത​​​ക​​​രും ഏ​​​താ​​​നും ബി​​​ജെ​​​പി പ്ര​​​വ​​​ര്‍ത്ത​​​ക​​​രും അ​​​ര​​​മ​​​ന​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ളെ കാ​​​യി​​​ക​​​മാ​​​യി നേ​​​രി​​​ടു​​​ന്ന പ​​​തി​​​വ​​​ല്ല രൂ​​​പ​​​തയ്ക്കു​​​ള്ള​​​ത് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് സ​​​ഭാ നേ​​​തൃ​​​ത്വം എ​​​ന്നും ശ്ര​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി പ്ര​​​സം​​​ഗി​​​ക്കാ​​​ന്‍ ഒ​​​രു അ​​​വ​​​സ​​​രം ചോ​​​ദി​​​ച്ച് പി.​​​സി. ജോ​​​ര്‍ജ് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ര​​​ന്ത​​​ര അ​​​ഭ്യ​​​ര്‍ഥ​​​ന​​​യെ തു​​​ട​​​ര്‍ന്നാ​​​ണ് താ​​​ന്‍ പ്ര​​​സം​​​ഗി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പി.സി. ജോ​​​ര്‍ജി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളെ അ​​​ര്‍ഹി​​​ക്കു​​​ന്ന അ​​​വ​​​ജ്ഞ​​​യോ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.