തൃ​ശൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ​പാ​ത 66ൽ ​തൃ​ത്ത​ല്ലൂ​ർ ജം​ഗ്ഷ​ന് സ​മീ​പം ഞാ​യ​റാ​ഴ്‌​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ചാ​വ​ക്കാ​ട് തി​രു​വ​ത്ര സ്വ​ദേ​ശി​ക​ളാ​യ രാ​മി വീ​ട്ടി​ൽ രാ​മി അ​ലി (64), ഭാ​ര്യ ഷ​ഹ​ർ​ബാ​ൻ (55), മ​ക്ക​ളാ​യ ക​ദീ​ജ (22), ഫാ​ത്തി​മ (18), ഐ​ഷ (10), അ​ബ്ദു​ൾ മ​ജി​ദ് (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക​റ്റേ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ലി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.