ബംഗ്ലാദേശിൽ അടുത്തിടെ നടന്ന ജൂലൈ വിപ്ലവത്തിന്റെ മുൻനിര പോരാളിയും ഇൻക്വിലാബ് മഞ്ചു വക്താവുമായ ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ഇടക്കാല സർക്കാരിനുള്ളിലെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്ന് സഹോദരൻ ശരീഫ് ഒമർ ഹാദി ആരോപിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ധാക്കയിലെ ഷാബാഗിലുള്ള നാഷണൽ മ്യൂസിയത്തിന് മുന്നിൽ ഇൻക്വിലാബ് മഞ്ചു സംഘടിപ്പിച്ച ‘ഷാഹിദി ശപഥ്’ (രക്തസാക്ഷി പ്രതിജ്ഞ) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ പ്രമുഖ മാധ്യമമായ ദ ഡെയിലി സ്റ്റാർ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.



