ഓടക്കാലി, മഴുവന്നൂർ, ചെറുകുന്നം, പുളിന്താനം, മംഗലം ഡാം അടക്കമുള്ള പള്ളികളുടെ കാര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുന്നിൽ ഹർജിയുണ്ടായിരുന്നത്.

പാലക്കാട് എറണാകുളം ജില്ലകളിലെ 6 പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.പ്രതിഷേധത്തെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. പിന്നീട് താക്കോല്‍ കൈവശം വെച്ചിരുന്നത് ജില്ലാ ഭരണകൂടം ആയിരുന്നു. തുടര്‍ന്നാണ് വിധി നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിധി കോടതിയലക്ഷ്യ നടപടി സ്വകരിച്ചത്. ഇതിന് പിന്നാലെ സിംഗിള്‍ ബെഞ്ച് നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ സുപ്രീകോടതിയെ സമീപിച്ചിരുന്നു. സിംഗിള്‍ ബെഞ്ച് നടപടി പുനഃപരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.കഴിഞ്ഞ കുറച്ച് നാളുകളായി കേസില്‍ വാദം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്നാൽ സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധികൾ എല്ലാ പള്ളികൾക്കും ബാധകമാണ്.
ഈ ആറ് പള്ളികളുടെ കേസുകൾ ഓരോന്നായിട്ടാണ് പരി​ഗണിക്കപ്പെടേണ്ടത്. സിവിൽ‌ കേസായാണ് അത് തീർപ്പാക്കേണ്ടതെന്നുള്ള നിരീക്ഷണങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായി.