ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഗൂഢാലോചന ആരോപണങ്ങൾ ഉന്നയിക്കുന്ന പാക് ക്രിക്കറ്റ് സമൂഹത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി മുൻ പാക് താരങ്ങൾ രംഗത്ത്. ഇന്ത്യയുടെ മികവിനെ കുറച്ചുകാണിക്കുന്നത് അവസാനിപ്പിച്ച്, അവർ ലോകത്തെ മികച്ച ടീമാണെന്ന് അംഗീകരിക്കാൻ പാകിസ്താൻ തയ്യാറാകണമെന്ന് മുൻ ടെസ്റ്റ് താരം മുഹമ്മദ് വസീം, ഇതിഹാസ താരം ജാവേദ് മിയാൻദാദ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
‘ഗൂഢാലോചന സിദ്ധാന്തങ്ങൾ നിർത്തു, ഇന്ത്യ മികച്ച ടീമാണെന്ന് സമ്മതിക്കൂ’; പാക് ക്രിക്കറ്റ് സമൂഹത്തോട് മുൻ താരങ്ങൾ



