തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ കുറഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യതകൾ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണുള്ളത്.

ഇന്നും നാളെയും ഞായറാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് പ്രവചിച്ചിരിക്കുന്നത്. ഇന്നും നാളെയും കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 60 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മഴ സാധ്യത തുടരുന്നതിനാൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലേർട്ട്: തീയതിയും മുന്നറിയിപ്പുള്ള ജില്ലകളും

18/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
19/06/2025 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
22/06/2025 : കണ്ണൂർ, കാസർകോട്.