കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ അ​ടി​യ​ന്ത​ര ഒ​പി സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ട​ങ്ങ​രു​തെ​ന്ന് താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ര​മാ​യി ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ തേ​ടി​യു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു ത​ര​ത്തി​ലും അ​ടി​യ​ന്ത​ര സേ​വ​നം രോ​ഗി​ക​ൾ​ക്ക് നി​ഷേ​ധി​ക്ക​രു​ത്. അ​ത് ഉ​റ​പ്പാ​ക്കാ​നു​ള്ള ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​തി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.