തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എ. ഷ​ഹ​നാ​സ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ​രാ​തി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യി​ൽ​നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റം തു​റ​ന്നു​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ഷ​ഹ​നാ​സി​ന്‍റെ പ​രാ​തി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ​യും അ​നു​യാ​യി​യാ​യ നി​ബു വ​ർ​ഗീ​സ് എ​ന്ന​യാ​ളാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​രീ​തി​യി​ൽ മോ​ശ​മാ​യ ചി​ത്ര​ങ്ങ​ളും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

താ​ൻ ഭ​ർ​ത്താ​വും കു​ട്ടി​യു​മാ​യി ജീ​വി​ച്ചു​വ​രി​ക​യാ​ണ്. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് താ​നും കു​ടും​ബ​വും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഈ ​ട്രോ​മ താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്. നി​ബു വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ൽ ലി​ങ്കും പോ​സ്റ്റു​ക​ളു​ടെ ലി​ങ്കു​ക​ളും സ​ഹി​ത​മാ​ണ് ഷ​ഹ​നാ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.