തിരുവനന്തപുരം: ഒ.ജെ.ജനീഷിനെ യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെ തുടർന്നാണ് ജനീഷിനെ തെരഞ്ഞെടുത്തത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായും നിയമിച്ചു. അബിൻ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
തൃശൂരില്‍ നിന്നുള്ള ജനീഷ് കെ.സി.വേണുഗോപാലിനോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.



