ലണ്ടൻ: യുകെ സർവകലാശാലകളിൽ പഠിക്കാൻ ഇന്ത്യക്കാർക്ക് അനുവദിക്കുന്ന വീസകളുടെ എണ്ണത്തിൽ ഇടിവ് തുടരുന്നതായി ഹോം ഓഫിസ് പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2025 ജൂണിൽ അവസാനിച്ച വർഷം 98,014 വീസകൾ ലഭിച്ച ഇന്ത്യൻ വിദ്യാർഥികൾ, 99,919 വീസകളുമായി ചൈനയ്ക്ക് തൊട്ടുപിന്നിലാണ്.
എന്നാൽ, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ കുറവുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയായി. കുടിയേറ്റ നിയമം ലംഘിച്ചതിന് 2715 ഇന്ത്യക്കാരാണ് തടവിലായത്. ഭൂരിഭാഗം പേരെയും ജാമ്യത്തിൽ വിട്ടയച്ചു.