ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐയുടെ പുതിയ അമരക്കാരനായി വിനോദ് ജാഖറിനെ നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രസ്ഥാവനയിലൂടെ അറിയിച്ചത്.

രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള മേര്‍ത്ത സ്വദേശിയായ വിനോദ് ജാഖര്‍ വര്‍ഷങ്ങളായി സംഘടനയുടെ നേതൃനിരയില്‍ സജീവമാണ്. പ്രസിഡന്റ് വരുണ്‍ ചൗധരി ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം.