കോ​ട്ട​യം: നി​യ​മ​സ​ഭാ വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് പോ​ളിം​ഗ് ഏ​റ്റ​വും കു​റ​വ് തി​രു​വ​ല്ല​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും ചെ​ങ്ങ​ന്നൂ​രി​ലും റാ​ന്നി​യി​ലും.

പ്ര​വാ​സി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രാ​യു​ള്ള​ത് ഈ ​നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്. 68.99 ശ​ത​മാ​ന​മാ​ണ് ക​ടു​ത്തു​രു​ത്തി​യി​ലെ വോ​ട്ടിം​ഗ്. തി​രു​വ​ല്ല​യി​ലാ​ക​ട്ടെ 68.81, ചെ​ങ്ങ​ന്നൂ​ര്‍ 68.28, റാ​ന്നി 67.31 എ​ന്നി​ങ്ങ​നെ​യാ​ണ് ശ​ത​മാ​ന ക​ണ​ക്കു​ക​ള്‍.

സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​യി ഈ ​നാ​ലെ​ണ്ണം മാ​റി​യ​തി​ല്‍ പ​ല ഘ​ട​ക​ങ്ങ​ളാ​ണ് കാ​ര​ണം. സം​സ്ഥാ​ന​ത്ത് 28 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 80 ശ​ത​മാ​നം പി​ന്നി​ട്ട​പ്പോ​ഴാ​ണ് മ​ധ്യ​കേ​ര​ള​ത്തി​ലെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​ളിം​ഗ് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​ണ്ഡ​ല​ങ്ങ​ളി​ലെ ഒ​ട്ടേ​റെ​പ്പേ​ർ പ്ര​വാ​സി​ക​ളാ​യ​തും പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ലെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തു​മാ​ണ് പോ​ളിം​ഗ് കു​റ​യാ​ന്‍ മു​ഖ്യ​കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ല​രും ടി​ക്ക​റ്റി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭ്യ​മാ​കാ​തെ വ​ന്നു.

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലെ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പും തി​രി​ച്ച​ടി​യാ​യി. കേ​ര​ളം ആ​ര് ഭ​രി​ക്ക​ണ​മെ​ന്ന വ​ലി​യ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് പ്ര​വാ​സി വോ​ട്ട​ര്‍മാ​ര്‍. വ​ര്‍ഷ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​ട്ടി​ലെ​ത്തു​ന്ന പ​ല​യാ​ളു​ക​ളും ഇ​ത്ത​വ​ണ എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.