കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യു​ടെ ചി​ഹ്ന​മാ​യ ച​ക്ക മു​റി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഘോ​ഷം. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ലീ​ഡ് ഉ​യ​ര്‍​ത്തി​യ​തോ​ടെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ ഒ​രു സീ​റ്റി​ലും ട്വ​ന്‍റി 20ക്ക് ​മു​ന്നി​ലെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് ട്വ​ന്‍റി 20 ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന കു​ന്ന​ത്തു​നാ​ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ വി.​പി. സ​ജീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ക്ക മു​റി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഘോ​ഷി​ച്ച​ത്. ച​ക്ക എ​റി​ഞ്ഞു​ട​ച്ച് റീ​ത്ത് വ​ച്ചും പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.

കു​ന്ന​ത്തു​നാ​ട്ടി​ല്‍ വി.​പി. സ​ജീ​ന്ദ്ര​ന്‍ 15812 വോ​ട്ടു​ക​ള്‍​ക്കാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ പി.​വി. ശ്രീ​നി​ജ​ന്‍ ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബാ​ബു ദി​വാ​ക​ര​നാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. അ​തേ​സ​മ​യം ട്വ​ന്‍റി 20 ക​ള​ത്തി​ലി​റ​ക്കി​യ താ​ര സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ അ​ഞ്ജ​ലി നാ​യ​ര്‍, അ​ഖി​ല്‍ മാ​രാ​ര്‍, പ്രോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും പ​രാ​ജ​യ​പ്പെ​ട്ടു.