കൊച്ചി: ക്രിസ്‌മസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് അന്തർ സംസ്ഥാന റൂട്ടിൽ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 54 ബസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചത്. ഡിസംബർ 19 മുതൽ ജനുവരി അഞ്ച് വരെയാണ് സർവീസുകൾ. സ്പെഷ്യൽ സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് (4 സർവീസ്), എറണാകുളം (3), കോട്ടയം (2), കണ്ണൂർ (3), പയ്യന്നൂർ (2), തിരുവനന്തപുരം (1), മലപ്പുറം (1), ബത്തേരി (1), കൊല്ലം (1), കൊട്ടാരക്കര (1), പുനലൂർ (1), ചേർത്തല (1), ഹരിപ്പാട് (1), പാല (1), തൃശൂർ (1), കാഞ്ഞങ്ങാട് (1) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസ്. ഈ ഡിപ്പോകളിൽ നിന്ന് ബെംഗളൂരുവിലേക്കും ഇതുപോലെ സർവീസ് ഉണ്ടാകും.
ചെന്നൈയിൽനിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും തിരിച്ചും ഓരോ അധിക സർവീസ് ഉണ്ടാകും. നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. രാത്രി ഏഴിന് ശേഷമാകും സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുക
സ്പെഷ്യൽ സർവീസ് പുറപ്പെടുന്ന സമയവും റൂട്ടും അറിയാം.
- 19.45 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
- 20.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
- 21.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
- 23.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
- 20.45 ബെംഗളൂരു – മലപ്പുറം (SF) – മൈസൂര്‍, കുട്ട വഴി
- 17.00 ബെംഗളൂരു – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി
- 19.15 ബെംഗളൂരു – തൃശ്ശൂര്‍ (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 18.30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 19.30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 19.45 ബെംഗളൂരു – എറണാകുളം (Multi Axle) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 17.30 ബെംഗളൂരു – കൊല്ലം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 18.20 ബെംഗളൂരു – കൊട്ടാരക്കര (AC Seater) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 18.00 ബെംഗളൂരു – പുനലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 19.10 ബെംഗളൂരു – ചേര്ത്തlല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 19.30 ബെംഗളൂരു – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 19.10 ബെംഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 19.50 ബെംഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 19.20 ബെംഗളൂരു – പാല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
- 20.30 ബെംഗളൂരു – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
- 21.45 ബെംഗളൂരു – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
- 21.15 ബെംഗളൂരു – കണ്ണൂര്‍ (S/Dlx.) – ഇരിട്ടി, മട്ടന്നൂര്‍ വഴി
- 22.00 ബെംഗളൂരു – പയ്യന്നൂര്‍ (S/Dlx.) – ചെറുപുഴ വഴി(alternative days)
- 22.10 ബെംഗളൂരു – പയ്യന്നൂര്‍ (S/Exp.) – ചെറുപുഴ വഴി(alternative days)
- 21.40 ബെംഗളൂരു – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
- 19.30 ബെംഗളൂരു – തിരുവനന്തപുരം (Multi Axle) – നാഗര്‍കോവില്‍ വഴി
- 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗര്‍കോവില്‍ വഴി
- 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂര്‍ വഴി
കേരളത്തില്‍ നിന്നുള്ള അധിക സർവീസുകള്‍
- 20.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
- 21.45 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
- 22.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
- 22.30 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
- 20.00 മലപ്പുറം – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
- 20.00 സുൽത്താൻബത്തേരി – ബെംഗളൂരു (SF) – മൈസൂര്‍ വഴി
- 21.15 തൃശൂര്‍ – ബെംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
- 19.00 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 19.30 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 20.00 എറണാകുളം – ബെംഗളൂരു (Multi Axle) – കോയമ്പത്തൂര്‍, സേലം വഴി
- 18.00 കൊല്ലം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 15.10 പുനലൂര്‍ – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 17.30 ചേര്ത്ത്ല – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 18.10 കോട്ടയം – ബെംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
- 18.30 കോട്ടയം – ബെംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
- 19.00 പാല – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
- 20.10 കണ്ണൂര്‍ – ബെംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
- 21.40 കണ്ണൂര്‍ – ബെംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
- 21.30 കണ്ണൂര്‍ – ബെംഗളൂരു (S/Dlx.) – മട്ടന്നൂര്‍, ഇരിട്ടി വഴി
- 20.15 പയ്യന്നൂര്‍ – ബെംഗളൂരു (S/Dlx.) -ചെറുപുഴ, മൈസൂര്‍ വഴി(alternative days)
- 20.25 പയ്യന്നൂര്‍ – ബെംഗളൂരു (S/Exp.) – ചെറുപുഴ, മൈസൂര്‍ വഴി(alternative days)
- 18.40 കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx.) – ചെറുപുഴ, മൈസൂര്‍ വഴി
- 18.00 തിരുവനന്തപുരം- ബെംഗളൂരു (Multi Axle) – നാഗര്‍കോവില്‍, മധുര വഴി
- 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍കോവില്‍ വഴി
- 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി തിരുവനന്തപുരം – 9188933716, എറണാകുളം – 9188933779, കോഴിക്കോട് – 9188933809, കണ്ണൂർ – 9188933822, ബെംഗളൂരു – 9188933820 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



