ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേ​​​ക്കും. കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ഹു​​​ൽ ഗാ​​​ന്ധി ഒ​​​റ്റ​​​യ്ക്കു ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ തീ​​​രു​​​മാ​​​ന​​​വും പ്ര​​​ഖ്യാ​​​പ​​​ന​​​വും വൈ​​​കി​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി കേ​​​ന്ദ്ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു​​​ണ്ടാ​​​കു​​​മെ​​​ന്ന് ആ​​​രും സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും ഇ​​​ള​​​ക്കി​​​വി​​​ട്ട് പൊ​​​തു​​​ബോ​​​ധം സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ന​​​ട​​​ക്കു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി ക​​​ടു​​​ത്ത അ​​​മ​​​ർ​​​ഷ​​​വും രോ​​​ഷ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

അ​​​ച്ച​​​ട​​​ക്ക​​​മു​​​ള്ള ഒ​​​രു പാ​​​ർ​​​ട്ടി​​​ക്കും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ്ര​​​വ​​​ണ​​​ത​​​ക​​​ൾ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ മു​​​ന്പേ ചി​​​ല​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​വും പ്ര​​​തി​​​കൂ​​​ല​​​വു​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്നും രാ​​​ഹു​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.

ആരോടും മിണ്ടാതെ സോണിയ

സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ പ​​​ത്താം ന​​​ന്പ​​​ർ ജ​​​ൻ​​​പ​​​ഥ് വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ കേ​​​ര​​​ള നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യെ​​​ങ്കി​​​ലും സോ​​​ണി​​​യ ആ​​​രു​​​മാ​​​യും സം​​​സാ​​​രി​​​ക്കു​​​ക​​​യോ കാ​​​ണു​​​ക​​​യോ പോ​​​ലും ചെ​​​യ്തി​​​ല്ല. പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും വി​​​ട്ടുനി​​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം​​​ വ​​​രെ ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും ഇ​​​ന്ന​​​ല​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ല. എന്നാൽ, രാ​​​ഹു​​​ലും ഖാ​​​ർ​​​ഗെ​​​യും ഇ​​​ന്ന​​​ലെ രാ​​​ത്രി വൈ​​​കി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.

നി​​​യ​​​മ​​​സ​​​ഭാ​​​ ക​​​ക്ഷി​​​യി​​​ലും പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ലും വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ മേ​​​ൽ​​​ക്കൈ​​​യു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ രാ​​​ഹു​​​ൽ തീ​​​രു​​​മാ​​​ന​​​മോ നി​​​ല​​​പാ​​​ടോ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്ക് യാ​​​തൊ​​​രു അ​​​ടി​​​സ്ഥാ​​​ന​​​വു​​​മി​​​ല്ലെ​​​ന്നും രാ​​​ഹു​​​ലി​​​ന്‍റെ തീ​​​രു​​​മാ​​​നം ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി​​​യി​​​ലെ ഉ​​​ന്ന​​​ത​​​ൻ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു.

കെ​​​പി​​​സി​​​സി അ​​​ച്ച​​​ട​​​ക്ക​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രാ​​​യ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, വി.​​​എം. സു​​​ധീ​​​ര​​​ൻ, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, എം.​​​എം. ഹ​​​സ​​​ൻ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, മു​​​ൻ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​രു​​​മാ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ഡ​​​ൽ​​​ഹി യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കി​​​യ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നു​​​മാ​​​യി ടെ​​​ലി​​​ഫോ​​​ണി​​​ലാ​​​ണു സം​​​സാ​​​രി​​​ച്ച​​​ത്. മ​​​ന്ത്രി​​​മാ​​​രു​​​ടെ കാ​​​ര്യ​​​മോ വ​​​കു​​​പ്പു​​​ക​​​ളോ കെ​​​പി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യോ ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ല.

വിശദമായി കേട്ട് രാഹുൽ

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ വി.​​​എം. സു​​​ധീ​​​ര​​​നു​​​മാ​​​യി രാ​​​ത്രി എ​​​ട്ടി​​​നും വൈ​​​കി​​​യെ​​​ത്തി​​​യ സി​​​ദ്ദി​​​ഖു​​​മാ​​​യി രാ​​​ത്രി ഒ​​​ന്പ​​​ത​​​ര​​​യോ​​​ടെ​​​യു​​​മാ​​​ണ് രാ​​​ഹു​​​ൽ ച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ല്ലാം രാ​​​ഹു​​​ൽ വി​​​ശ​​​ദ​​​മാ​​​യി കേ​​​ട്ടെ​​​ന്ന് നേ​​​താ​​​ക്ക​​​ൾ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ത്യേ​​​ക സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ച് രാ​​​ഹു​​​ലി​​​ന് കൃ​​​ത്യ​​​വും വ്യ​​​ക്ത​​​വു​​​മാ​​​യ വി​​​വ​​​ര​​​മു​​​ണ്ടെ​​​ന്നും ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും പ​​​ട​​​ർ​​​ത്തി​​​യ​​​തി​​​ലു​​​ള്ള ക​​​ടു​​​ത്ത അ​​​തൃ​​​പ്തി രാ​​​ഹു​​​ൽ മ​​​റ​​​ച്ചു​​​വ​​​ച്ചി​​​ല്ല.

സ​​​തീ​​​ശ​​​നും വേ​​​ണു​​​ഗോ​​​പാ​​​ലി​​​നും അ​​​നു​​​കൂ​​​ല​​​മാ​​​യി പോ​​​സ്റ്റ​​​റു​​​ക​​​ളും ബോ​​​ർ​​​ഡു​​​ക​​​ളും പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യ​​​തി​​​ലും സ​​​തീ​​​ശ​​​നു​​​വേ​​​ണ്ടി ജ​​​ന​​​വി​​​കാ​​​രം ഇ​​​ള​​​ക്കി​​​വി​​​ടാ​​​നും ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​മു​​​ണ്ടാ​​​യെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും എ​​​ഐ​​​സി​​​സി നി​​​രീ​​​ക്ഷ​​​ക​​​രും ക​​​രു​​​തു​​​ന്നു. നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ഭി​​​കാ​​​മ്യ​​​മ​​​ല്ലാ​​​ത്ത പ​​​ല​​​തും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന​​​തി​​​ലും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന് അ​​​തൃ​​​പ്തി​​​യു​​​ണ്ട്.