ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ഗ​ർ മാ​ൽ​വ​യി​ൽ സ്കൂ​ളി​ലെ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​രീ​ക്ഷ എ​ഴു​താ​ൻ സ്കൂ​ളി​ലെ​ത്തി​യ രാ​മ​ൻ ക​ര​ഡ (ഒ​മ്പ​ത്) യാ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്‌.

സ്കൂ​ൾ പ​രി​സ​ര​ത്ത് കൂ​ടു​കൂ​ട്ടി​യി​രു​ന്ന തേ​നീ​ച്ച​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തു​ക​യും കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ൾ ഓ​ടി​മാ​റി​യെ​ങ്കി​ല്ലും രാ​മ​ൻ തേ​നീ​ച്ച കൂ​ട്ട​ത്തി​നി​ട​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി​ക്ക് നി​ര​വ​ധി ത​വ​ണ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു.

പ​രി​ക്കേ​റ്റ എ​ല്ലാ കു​ട്ടി​ക​ളെ​യും ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ രാ​മ​ൻ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.