ഹ​ഗ​ൻ​ബാ​ച്ച്: ഒ​ൻ​പ​ത് വ​യ​സു​ള്ള മ​ക​നെ വ‍​ർ​ഷ​ങ്ങ​ളാ​യി വാ​നി​ൽ പൂ​ട്ടി​യി​ട്ട പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ഹ​ഗ​ൻ​ബാ​ച്ച് ഗ്രാ​മ​ത്തി​ലാ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​ര​നെ 2024 മു​ത​ൽ വാ​നി​ൽ പൂ​ട്ടി​യി​ട്ട​ത്.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് കു​ട്ടി​യു​ടെ ശ​ബ്ദം കേ​ട്ട അ​യ​ൽ​വാ​സി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് പി​താ​വി​ന്‍റെ ക്രൂ​ര​ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് വാ​ൻ ബ​ല​മാ​യി തു​റ​ന്ന​പ്പോ​ൾ, മാ​ലി​ന്യ​ങ്ങ​ൾ​ക്കും മ​ല​മൂ​ത്ര​വി​സ​ർ​ജ്യ​ത്തി​നും ഇ​ട​യി​ൽ ഒ​രു പു​ത​പ്പി​നു​ള്ളി​ൽ ന​ഗ്ന​നാ​യി ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ദീ​ർ​ഘ​കാ​ലം ഒ​രേ​യി​രു​പ്പ് ഇ​രു​ന്ന​തി​നാ​ൽ കു​ട്ടി​ക്ക് ഇ​പ്പോ​ൾ ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി.

മ​ക​നെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ ത​ന്‍റെ പ​ങ്കാ​ളി ശ്ര​മി​ച്ചി​രു​ന്നെ​ന്നും അ​തി​ൽ നി​ന്ന് കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​നാ​ണ് 2024 ന​വം​ബ​ർ മു​ത​ൽ വാ​നി​ൽ ഒ​ളി​പ്പി​ച്ച​തെ​ന്നു​മാ​ണ് 43കാ​ര​നാ​യ പി​താ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ദി​വ​സ​വും ര​ണ്ടു​നേ​രം പി​താ​വ് ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന​താ​യും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​ണ് മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. 2024ന് ​ശേ​ഷം കു​ട്ടി കു​ളി​ച്ചി​ട്ടു​പോ​ലു​മി​ല്ല.

കു​ട്ടി​യെ അ​ന​ധി​കൃ​ത​മാ​യി ത​ട​ങ്ക​ലി​ൽ വെ​ച്ച​തി​നും ശ​രി​യാ​യ ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും ന​ൽ​കാ​ത്ത​തി​നും പി​താ​വി​നെ​തി​രെ​യും കു​ട്ടി​യെ സ​ഹാ​യി​ക്കാ​തി​രു​ന്ന​തി​ന് പി​താ​വി​ന്‍റെ പ​ങ്കാ​ളി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. കു​ട്ടി​യെ​യും മ​റ്റ് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ​യും താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. വാ​നി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട​പ്പോ​ൾ പൂ​ച്ച​യാ​ണെ​ന്നാ​ണ് പി​താ​വ് അ​യ​ൽ​ക്കാ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.