മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനായി പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം എന്ന് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു. ഈ ധാരാളിത്തത്തിന് ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി പറയും എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്തത് മാതൃകാപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത് എന്നും അദേഹം ചോദിച്ചു. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.