കൊച്ചി: വിദേശങ്ങളില്‍നിന്നുള്ള അലങ്കാര ജീവജാലങ്ങളുടെ ഇറക്കുമതി കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇവയുടെ വ്യാപനം ആരോഗ്യമേഖലയില്‍ പുതിയ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നതായും കേരള അസോസിയേഷന് ഓഫ് ന്യൂറോളജിസ്റ്റ്സ്. കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാലയില്‍ പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് അഭിപ്രായപ്പെട്ടു.
ശില്പപശാലയുടെയും സൗജന്യ പിസിആര്‍ ടെസ്റ്റ് പദ്ധതിയുടെയും ഉദ്ഘാടനം അസോസിയേഷന് സെക്രട്ടറി ഡോ. വി.ടി. ഹരിദാസും അമൃത ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.വി. ബീനയും ചേര്‍ന്ന് നിര്‍വഹിച്ചു. ഡോ. ടി.വി. സജീവ്, ഡോ.കെ. ഉമ്മര്‍, ഡോ.കെ. പരമേശ്വരന്, ഡോ. വൈശാഖ് ആനന്ദ്, ഡോ.ആര്. അരവിന്ദ്, ഡോ.വി. അനില്‍കുമാര്‍, ഡോ. ജയ്ചന്ദ് ജോണ്സണ്, ഡോ. പി.എം. അനിത, ഡോ.പി.ഇ. ഷാനിമോള്‍, ഡോ. സി.വി. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അലങ്കാര ജീവജാലങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണമെന്ന് ന്യൂറോളജിസ്റ്റ്സ് അസോ.



