ടെ​ൽ അ​വീ​വ്: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ശ​നി​യാ​ഴ്ച രാ​ത്രി വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​വ​ർ ന​മ്മെ ശ്വാ​സം മു​ട്ടി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു, ഇ​പ്പോ​ൾ ന​മ്മ​ൾ അ​വ​രെ ശ്വാ​സം മു​ട്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​റാ​നെ​യും അ​തി​ന്‍റെ പ്രാ​ദേ​ശി​ക സ​ഖ്യ​ക​ക്ഷി​ക​ളെ​യും അ​ട​യാ​ള​പ്പെ​ടു​ത്തി​യ മാ​പ്പ് പ​ങ്കു​വ​ച്ച് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞ​ത്.

ഇ​നി​യും ഏ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ടെ​ന്നും വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. നേ​രി​ട്ടു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ല​ബ​ന​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി.

ഹി​സ്ബു​ള്ള​യെ നി​രാ​യു​ധ​രാ​ക്കു​ക, ഈ ​ക​രാ​ർ ത​ല​മു​റ​ക​ളോ​ളം നി​ല​നി​ൽ​ക്കു​ന്ന യ​ഥാ​ർ​ഥ സ​മാ​ധാ​ന ഉ​ട​മ്പ​ടി ആ​യി​രി​ക്കു​ക എ​ന്നീ നി​ബ​ന്ധ​ന​ക​ളാ​ണ് ച‍​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​റാ​ന്‍റെ സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടു.