തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യി​ലെ സീ​റ്റ് വി​ഭ​ജ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്ആ​റ് ഘ​ട​ക ക​ഷി​ക​ള്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ക​ത്ത് ന​ല്‍​കി. നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്, കേ​ര​ള കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന, സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ള്‍, നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍ പാ​ര്‍​ട്ടി, ലോ​ക ജ​ന​ശ​ക്തി പാ​ര്‍​ട്ടി എ​ന്നി​വ​രാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ക​ത്ത് ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍ സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഘ​ട​ക​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ ചെ​യ​ര്‍​മാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തു​ണ്ടാ​വും എ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തു​മാ​ണ്. എ​ന്നാ​ല്‍, ഫെ​ബ്രു​വ​രി 15 ന് ​ന​ട​ന്ന ഉ​ഭ​യ ക​ക്ഷി ച​ര്‍​ച്ച​യി​ല്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​ല്ല. നാ​ളി​തു​വ​രെ ഒ​രു തീ​രു​മാ​ന​മോ തു​ട​ര്‍​ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ല്ല.

മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ചെ​യ​ര്‍​മാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ഭ​യ ക​ക്ഷി ച​ര്‍​ച്ച ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​താ​ണ്. എ​ന്‍​ഡി​എ​യു​ടെ കെ​ട്ടു​റ​പ്പി​ന് ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​നാ​യി എ​ത്ര​യും വേ​ഗം സ​മ​യം നി​ശ്ച​യി​ച്ച് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഘ​ട​ക​ക​ക്ഷി​ക​ള്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.