ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം പെട്ടെന്നുണ്ടാകുന്ന ഒന്നല്ല. മറിച്ച് സ്ഥിരമായ പരിചരണത്തിന്റെ ഫലമാണ്. ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുക, ചർമ്മത്തിൻറെ സ്വാഭാവികമായ പ്രതിരോധ ശേഷി നിലനിർത്തുക എന്നിവയിലാണ് പ്രകൃതിദത്ത രീതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും എളുപ്പത്തിൽ വീട്ടിൽ ലഭ്യമാകുന്ന സാധനങ്ങളിലൂടെയും ചർമ്മത്തിന്റെ ഭംഗിയും തിളക്കവും മെച്ചപ്പെടുത്താൻ സാധിക്കും.
നിങ്ങളുടെ ചർമ്മത്തിന്റെ പ്രത്യേകതകൾ മനസിലാക്കി സ്ഥിരമായും ക്ഷമയോടെയും ഈ ശീലങ്ങൾ പിന്തുടരുന്നത് മികച്ച ഫലം നൽകും.



