യുഎഇ: യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദുബായിലും അബുദാബിയിലും താപനില 46 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രവചനം. അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശം നൽകി.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിൽ അടുത്ത 14 ദിവസം താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സ്ട്രോം സെന്റർ അറിയിച്ചിരുന്നു. യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 3.30 വരെയുള്ള സമയത്താണ് ചൂട് അതിശക്തമാകാൻ സാധ്യത എന്നാണ് വിവരം.
ഈ സമയങ്ങളിൽ പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അക്യുവെതറിന്റെ റിപ്പോർട്ട് പ്രകാരം ദുബായിൽ ഇന്ന് കൂട്ട് കാലാവസ്ഥയാണ് അനുഭവപ്പെട്ടത് എന്നാണ് വിവരം. പകൽ സമയത്തെ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.



